ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്സംഗം ചെയ്തു
സംഭവത്തില് കൂട്ടബലാല്സംഗത്തിനും പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്

ചണ്ഡീഗഢ്: ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേര് ചേര്ന്ന് ബലാല്സംഗം ചെയ്തു. ഹരിയാനയിലെ റോഹ്തക് റെയില്വേ സ്റ്റേഷനു സമീപമാണ് സംഭവം. സംഭവശേഷം രക്തം വാര്ന്ന നിലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയതെന്നു പോലിസ് അറിയിച്ചു. റെയില്വേ വാഷിങ് ലൈനിനു സമീപമാണ് പെണ്കുട്ടി കൂട്ടബലാല്സംഗത്തിനിരയായതെന്നും കേസെടുത്തതായും പോലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം. വീട്ടില് പെണ്കുട്ടിയെ കാണാത്തതിനാല് പിതാവും ഒരു തൊഴിലാളിയും ചേര്ന്ന അന്വേഷിക്കുന്നതിനിടെയാണ് റെയില്വേ സ്റ്റേഷനു സമീപം കണ്ടെത്തിയത്. റെയില്വേ പോലിസില് വിവരമറിയിക്കുകയും സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തില് കൂട്ടബലാല്സംഗത്തിനും പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന് പോലിസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
ഫ്രഞ്ച് കോണ്സല് ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഡോ. ആർ. ബിന്ദു
24 May 2022 11:33 AM GMT'ഖുത്തുബ് മിനാറിലെ പള്ളിയില് നമസ്കാരം വിലക്കി' |THEJAS NEWS
24 May 2022 11:26 AM GMTപോലിസ് നടപടി: ഇടതു സര്ക്കാര് വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT'ഗൂഗ്ള് മാപ്പില് ഗ്യാന്വാപി മോസ്ക് 'ടെമ്പിള്' ആക്കണം'; പൂര്വ...
24 May 2022 11:12 AM GMTവിജയ് ബാബു 30ന് മടങ്ങിയെത്തുമെന്ന് അഭിഭാഷകന് ഹൈക്കോടതിയില്
24 May 2022 10:44 AM GMTഎളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത്...
24 May 2022 10:35 AM GMT