India

യുപിയില്‍ ബസ്സും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഏഴ് മരണം; 32 പേര്‍ക്ക് പരിക്ക്

ലഖ്‌നോവിലെ കേശാന്‍ ഭാഗില്‍നിന്നും വന്ന ബസ്സും പുരായിപൂരില്‍നിന്നും വന്ന വാനുമാണ് അപകടത്തില്‍പ്പെട്ടതെന്ന് പിലിഭിത് പോലിസ് സൂപ്രണ്ട് ജയപ്രകാശിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

യുപിയില്‍ ബസ്സും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഏഴ് മരണം; 32 പേര്‍ക്ക് പരിക്ക്
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് പിലിഭിത്ത് ജില്ലയില്‍ ബസ്സും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. പുരന്‍പൂര്‍ ഖുട്ടര്‍ ഹൈവേയില്‍ പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ലഖ്‌നോവിലെ കേശാന്‍ ഭാഗില്‍നിന്നും വന്ന ബസ്സും പുരായിപൂരില്‍നിന്നും വന്ന വാനുമാണ് അപകടത്തില്‍പ്പെട്ടതെന്ന് പിലിഭിത് പോലിസ് സൂപ്രണ്ട് ജയപ്രകാശിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വയലിലേക്ക് ബസ് മറിഞ്ഞതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പിക്കപ്പിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരില്‍ പത്തുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പ്രാഥമികചികില്‍സയ്ക്ക് ശേഷം ചിലരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും റിപോര്‍ട്ട് പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പിലിഭിത് പ്രദേശത്തുള്ളവരാണെന്നും പോലിസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it