India

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ പെണ്‍സിംഹത്തെ ഉപദ്രവിച്ചതിന് ഏഴുപേര്‍ക്ക് തടവ്

ഗിര്‍ സോംനാഥ് ജില്ലയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ആറുപേര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരുവര്‍ഷത്തെ ശിക്ഷയും വിധിച്ചത്. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 2 (16 ബി), വകുപ്പ് 9, വകുപ്പ് 27 എന്നിവ പ്രകാരമാണ് ശിക്ഷ. തടവിന് പുറമെ പ്രതികള്‍ 10,000 രൂപ വീതം പിഴയടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ പെണ്‍സിംഹത്തെ ഉപദ്രവിച്ചതിന് ഏഴുപേര്‍ക്ക് തടവ്
X

അഹമ്മദാബാദ്: ഗുജറാത്തില്‍ ഗിര്‍ വനത്തില്‍ പെണ്‍സിംഹത്തിനെ ഉപദ്രവിച്ചതിന് അഹമ്മദാബാദില്‍നിന്നുള്ള മൂന്ന് വിനോദസഞ്ചാരികള്‍ അടക്കം ഏഴുപേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഗിര്‍ സോംനാഥ് ജില്ലയിലെ ഗദ്ദ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ആറുപേര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരുവര്‍ഷത്തെ ശിക്ഷയും വിധിച്ചത്. വന്യജീവി സംരക്ഷണ നിയമം വകുപ്പ് 2 (16 ബി), വകുപ്പ് 9, വകുപ്പ് 27 എന്നിവ പ്രകാരമാണ് ശിക്ഷ. തടവിന് പുറമെ പ്രതികള്‍ 10,000 രൂപ വീതം പിഴയടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇല്യാസ് ഹോത്ത്, അബ്ബാസ് ബലൂച്, അല്‍താഫ് ബലൂച് (ജില്ലയിലെ ഗിര്‍ ഗദാദ താലൂക്കില്‍ നിന്നുള്ളവര്‍), മൂന്ന് വിനോദ സഞ്ചാരികളായ രവി പാടാഡിയ, ദിവ്യാങ് ഗജ്ജര്‍, രതിന്‍ഭായ് പട്ടേല്‍ എന്നിവരെയാണ് മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ശിക്ഷിക്കപ്പെട്ട മഗിലാല്‍ മീനയ്ക്ക് ഒരുവര്‍ഷം കഠിനതടവാണ് വിധിച്ചത്.

സംഭവം നടന്ന വനത്തിലെ ബാബേറിയ പരിധിയിലെ ധുംബകാരിയയില്‍ പ്രതികളിലൊരാളുടെ കുടുംബത്തിന് അനുവദിച്ച ഭൂമി കസ്റ്റഡിയിലെടുക്കാന്‍ കോടതി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്റ്റുചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് എട്ടുപേരെയാണ് അറസ്റ്റുചെയ്തിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഹസാംഭായ് കൊറെജയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.

Next Story

RELATED STORIES

Share it