മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മിക്കവര്‍ക്കും രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്
പത്ര, ചാനല്‍ റിപോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാമാന്മാര്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

മുംബൈ: അതിവേഗം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. പത്ര, ചാനല്‍ റിപോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാമാന്മാര്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഏപ്രില്‍ 16, 17 തിയ്യതികളില്‍ നടന്ന പരിശോധനയില്‍ 171 മാധ്യമപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇന്നാണ് പരിശോധനാഫലം ലഭിച്ചത്. പരിശോധനയില്‍ 53 മാധ്യമപ്രവര്‍ത്തകരുടെ ഫലം കൊവിഡ് പോസിറ്റീവ് ആയതായി ബിഎംസി അധികൃതര്‍ അറിയിച്ചു.
കൊവിഡ് പോസിറ്റീവായ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നതും ആശങ്കവര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസംവരെ ജോലിചെയ്തിരുന്നതിനാല്‍ ഇവരുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കും ക്വാറന്റൈന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജോയിന്റ് ഹെല്‍ത്ത് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ജോലിചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം.
മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 4,203 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുകയും 223 പേര് മരിക്കുകയും ചെയ്തു. മുംബൈ മഹാനഗരത്തില്‍ മാത്രം മഹാവ്യാധിമൂലം 132 മരണങ്ങളും 2,700 കൊവിഡ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT