India

നിര്‍ത്തിയിട്ടിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്നിക്കിരയായി

ഹൈദരാബാദ് ജിവികെ ഇഎംആര്‍ഐ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളാണ് കത്തിനശിച്ചത്. ജിദിമെത്‌ല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

നിര്‍ത്തിയിട്ടിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്നിക്കിരയായി
X

ഹൈദരാബാദ്: മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ അഗ്‌നിക്കിരയായി. ഹൈദരാബാദ് ജിവികെ ഇഎംആര്‍ഐ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുകളാണ് കത്തിനശിച്ചത്. ജിദിമെത്‌ല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആംബുലന്‍സുകള്‍ക്ക് തീപ്പിടിക്കാനുണ്ടായതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജിദിമെത്‌ല സ്‌പെഷ്യലിസ്റ്റ് ഫയര്‍ ആംസ് ഓഫിസര്‍ സുഭാഷ് റെഡ്ഡി അറിയിച്ചു. പാര്‍ക്കിങ് സ്ഥലത്ത് ആംബുലന്‍സിന് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it