India

തെലങ്കാനയില്‍ 40കാരന്‍ 13കാരിയെ വിവാഹം ചെയ്തു; അധ്യാപകന്റെ പരാതിയില്‍ ശൈശവ വിവാഹത്തിന് പോലിസ് കേസ്സെടുത്തു

തെലങ്കാനയില്‍ 40കാരന്‍ 13കാരിയെ വിവാഹം ചെയ്തു; അധ്യാപകന്റെ പരാതിയില്‍ ശൈശവ വിവാഹത്തിന് പോലിസ് കേസ്സെടുത്തു
X

ഹൈദരാബാദ്: 40 വയസ്സുള്ളയാള്‍ 13 വയസ്സുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതായി റിപോര്‍ട്ട്. തെലങ്കാനയിലാണ് സംഭവം. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഹൈദരാബാദിന് സമീപം നന്ദിഗാമയില്‍ നടന്ന ഈ നിയമവിരുദ്ധ വിവാഹത്തിനെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. വിവാഹ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുട്ടിയുടെ അധ്യാപകനാണ് പോലിസില്‍ പരാതിപ്പെട്ടത്. വിവാഹം ചെയ്ത 40കാരന്‍, വിവാഹം നടത്തിക്കൊടുത്ത പുരോഹിതന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവാഹത്തില്‍ വരനായ നാല്‍പ്പതുകാരന്‍ നിലവില്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുമുണ്ട്. ഈ വിവാഹത്തിലെ ഭാര്യയും 13കാരിയെ വിവാഹം ചെയ്യുന്ന സമയത്ത് പന്തലിലുണ്ടായിരുന്നു.

തെലങ്കാനയിലെ നന്ദിഗാമ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. പോലിസിന് ലഭിച്ച ദൃശ്യങ്ങളില്‍, പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്‍പില്‍ നില്‍ക്കുന്നത് കാണാം. അടുത്തു തന്നെ ഇയാളുടെ ആദ്യഭാര്യയും പുരോഹിതനും ഉണ്ട്. വിവാഹ ചിത്രങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നു.

Next Story

RELATED STORIES

Share it