മൂന്നു ദിവസത്തിനിടെ കശ്മീരില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രണ്ടു സംസ്ഥാന പോലിസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു ദിവസത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ മൂന്നു ദിവസം പിന്നിടുമ്പോഴും ബാബാഗുണ്ട് വില്ലേജിലെ വീടുകളില്‍ എത്ര സായുധര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നോ ഒളിച്ചിരിക്കുന്നുണ്ടെന്നോ വ്യക്തമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച വീട്ടില്‍ ഒളിച്ചിരുന്ന രണ്ട് സായുധരെ രണ്ടുപേരെ വധിച്ചതായി സൈന്യം പറഞ്ഞു. രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രണ്ടു സംസ്ഥാന പോലിസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. 60 മണിക്കൂറിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ എട്ടിലേറെ കമ്മാന്റന്റുമാര്‍ക്ക് പരിക്കേറ്റതായാണു വിവരം. രണ്ടോ മൂന്നോ വീടുകളില്‍ സായുധര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണു സൂചന. ഇവരെ നേരിടാന്‍ വേണ്ടി വീടുകള്‍ക്കു നേരെ ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍, നിരവധി വീടുകള്‍ സുരക്ഷാ സേന തകര്‍ത്തതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് പലായനം ചെയ്യുന്നത്. മാത്രമല്ല, വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലെയും ജമ്മുവിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT