India

പ്രത്യേക പദവി നീക്കിയതിന് പിന്നാലെ ഇതുവരെ കശ്മീരില്‍ കൊല്ലപ്പെട്ടത് 366 സായുധര്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിന് പിന്നാലെ 2021 നവംബര്‍ 31 വരെ 81 സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ടപ്പോള്‍ 96 സിവിലിയന്‍സും 366 സായുധരും കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രത്യേക പദവി നീക്കിയതിന് പിന്നാലെ ഇതുവരെ കശ്മീരില്‍ കൊല്ലപ്പെട്ടത് 366 സായുധര്‍
X

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇതുവരെ കശ്മീരില്‍ 366 സായുധരെ വധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിന് പിന്നാലെ 2021 നവംബര്‍ 31 വരെ 81 സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ടപ്പോള്‍ 96 സിവിലിയന്‍സും 366 സായുധരും കൊല്ലപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it