ഐഎസ് ബന്ധം ആരോപിച്ച് കോയമ്പത്തൂരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ഐഎസ് ബന്ധം ആരോപിച്ച് കോയമ്പത്തൂരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ചെന്നൈ: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ബന്ധം ആരോപിച്ച് കോയമ്പത്തൂരില്‍ മൂന്നുപേരെ തമിഴ്‌നാട് പോലിസിന്റെ പ്രത്യേകാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. മുഹമ്മദ് ഹുസയ്ന്‍, ഷാജഹാന്‍, ഷെയ്ഖ് സെയ്ഫുല്ല എന്നിവരെയാണ് എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും ചാവേര്‍ ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടെന്നാണ് പോലിസ് ആരോപിക്കുന്നത്. 200ലേറെ പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ആക്രമണത്തെ ഇവര്‍ പ്രകീര്‍ത്തിച്ചിരുന്നതായും പോലിസ് റിപോര്‍ട്ടില്‍ പറയുന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ചാവേര്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടതെന്നും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെന്നും പോലിസ് വ്യക്തമാക്കി.RELATED STORIES

Share it
Top