India

താനെയില്‍ അഴുക്കുചാലില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ മരിച്ചു

അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിലെ ധൊകാലിയിലായിരുന്നു സംഭവം.

താനെയില്‍ അഴുക്കുചാലില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ മരിച്ചു
X

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ അഴുക്കുചാലില്‍ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച താനെയിലെ ധൊകാലിയിലായിരുന്നു സംഭവം.

അമിത് പുഹാല്‍ (20), അമന്‍ ബാദല്‍ (21), അജയ് ബുംബാക് (24) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഴുക്കുചാലില്‍ കുടുങ്ങിയ അഞ്ചുപേരെ അധികൃതര്‍ രക്ഷപ്പെടുത്തി. ഇവരെ താനെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it