India

ഗാസിയാബാദിൽ 3 അനധികൃത ആയുധ ഫാക്ടറികൾ തകർത്തു, 18 പേർ അറസ്റ്റിൽ

രാജ്യത്ത് നിർമ്മിച്ച 47 പിസ്റ്റളുകളും 43 റൗണ്ട് വെടിയുണ്ടകളും കൂടാതെ തോക്കുകൾ നിർമ്മിക്കാൻ ഉപയോഗിച്ച നിരവധി ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു.

ഗാസിയാബാദിൽ 3 അനധികൃത ആയുധ ഫാക്ടറികൾ തകർത്തു, 18 പേർ അറസ്റ്റിൽ
X

ഗാസിയാബാദ്: യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് ശേഷിക്കേ ഗാസിയാബാദ് പോലിസ് മൂന്ന് അനധികൃത ആയുധ നിർമാണ ഫാക്ടറികൾ തകർക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും ഗാസിയാബാദ് പോലിസ് അവകാശപ്പെട്ടു.

രാജ്യത്ത് നിർമ്മിച്ച 47 പിസ്റ്റളുകളും 43 റൗണ്ട് വെടിയുണ്ടകളും കൂടാതെ തോക്കുകൾ നിർമ്മിക്കാൻ ഉപയോഗിച്ച നിരവധി ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു. 18 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഗാസിയാബാദിലെ സീനിയർ പോലിസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് പറഞ്ഞു.

ഗ്രാമപഞ്ചായത്തുകൾ, ക്ഷത്ര പഞ്ചായത്തുകൾ, സില പഞ്ചായത്തുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 15 ന് ജില്ലയിൽ ആദ്യ ഘട്ടത്തിൽ നടക്കും. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

Next Story

RELATED STORIES

Share it