മണാലിയില്‍ പാരാഗ്ലൈഡിങ് അപകടത്തില്‍ വിനോദസഞ്ചാരി മരിച്ചു

പാരാഗ്ലൈഡിങ് നിയന്ത്രിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

മണാലിയില്‍ പാരാഗ്ലൈഡിങ് അപകടത്തില്‍  വിനോദസഞ്ചാരി മരിച്ചു

മണാലി: ഹിമാചല്‍ പ്രദേശിലെ മണാലിക്കു സമീപം സോളാങ് വാലിയില്‍ പാരാഗ്ലൈഡിങ് നിയന്ത്രണം വിട്ട് വിനോദസഞ്ചാരി മരിച്ചു. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്. പാരാഗ്ലൈഡിങ് നിയന്ത്രിച്ചിരുന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്തു. അമന്‍ദീപ് സിങ് സ്വോതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബാഗങ്ങള്‍ക്കു വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES

Share it
Top