23 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി
ജസ്റ്റിസ് സോണിയാ ഗോഖനിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. 1996ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിതിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്.

ന്യൂഡല്‍ഹി: 23 വര്‍ഷം പഴക്കമുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോദി വിമര്‍ശകനായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോണിയാ ഗോഖനിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. 1996ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിതിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ എട്ടുപേരെ കഴിഞ്ഞവര്‍ഷം സപ്തംബറില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബനാസ്‌കാന്ത ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചത്. സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെതിരേ ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയും നേരത്തെ തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി നിരസിച്ചത്.
അഭിഭാഷകന്റെ ഹരജിയില്‍ കേസ് സിഐഡിക്ക് കൈമാറുകയും മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ ജൂണില്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്്‌ലിം വംശീയ കൂട്ടക്കൊലയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഒത്താശ ചെയ്‌തെന്നാരോപിച്ചു 2011ല്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണു സഞ്ജീവ് ഭട്ട് ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാവുന്നത്. അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തു.
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMT