India

ഷോക്കേല്‍ക്കും, ലൊക്കേഷന്‍ പോലിസിനറിയിക്കും; സ്ത്രീ സുരക്ഷയ്ക്ക് 'സ്മാര്‍ട്ട് വള'യുമായി യുവാക്കള്‍

ഏതെങ്കിലും അക്രമി സ്മാര്‍ട്ട് വള ധരിച്ച സ്ത്രീയെ ഉപദ്രവിച്ചാല്‍ ഉടന്‍ ഷോക്കേല്‍ക്കും. അതുകൊണ്ടൊന്നും നിര്‍ത്തില്ല. സ്ത്രീ എവിടെയാണോ ഉള്ളതിന്റെ അതിന്റെ ലൈവ് ലൊക്കേഷന്‍ വിവരങ്ങള്‍ സമീപത്തെ പോലിസ് സ്റ്റേഷന് കൈമാറുകയും ചെയ്യുമത്രേ.

ഷോക്കേല്‍ക്കും, ലൊക്കേഷന്‍ പോലിസിനറിയിക്കും; സ്ത്രീ സുരക്ഷയ്ക്ക് സ്മാര്‍ട്ട് വളയുമായി യുവാക്കള്‍
X



ഹൈദരാബാദ്: സ്ത്രീ സുരക്ഷ എപ്പോഴും ഒരു സുപ്രധാന പ്രശ്‌നമാണല്ലോ. എത്ര തന്നെ ബോധവല്‍ക്കരണം നടത്തുമ്പോഴും സ്ത്രീകള്‍ക്കെതിരായ ആക്രമണവും വര്‍ധിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ഇതിനൊരു പരിഹാരവുമായാണ് ഹൈദരാബാദില്‍ നിന്നുള്ള യുവാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. സ്മാര്‍ട്ട് വള ധരിച്ചാല്‍ സുരക്ഷ ഉറപ്പാക്കാനാവുമെന്നാണ് 23കാരനായ ഗഡി ഹാരിഷും സുഹൃത്ത് സായ് തേജയും അവകാശപ്പെടുന്നത്. ഈ വള അത്ര നിസ്സാരനൊന്നുമല്ല. ഏതെങ്കിലും അക്രമി സ്മാര്‍ട്ട് വള ധരിച്ച സ്ത്രീയെ ഉപദ്രവിച്ചാല്‍ ഉടന്‍ ഷോക്കേല്‍ക്കും. അതുകൊണ്ടൊന്നും നിര്‍ത്തില്ല. സ്ത്രീ എവിടെയാണോ ഉള്ളതിന്റെ അതിന്റെ ലൈവ് ലൊക്കേഷന്‍ വിവരങ്ങള്‍ സമീപത്തെ പോലിസ് സ്റ്റേഷന് കൈമാറുകയും ചെയ്യുമത്രേ. ഇതിനു സ്ത്രീകളുടെ സ്വയംപ്രതിരോധ വളയെന്നാണു ഇതിനെ വിളിക്കുന്നത്. ഒരു പ്രത്യേകതരത്തിലാണ് വള ധരിക്കേണ്ടത്. മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന തില്‍നിന്നു പൂര്‍ണമായും വ്യത്യസ്തമായാണു താനും സുഹൃത്തും വള നിര്‍മിച്ചതെന്ന് ഗാഡി ഹരീഷ് പറഞ്ഞു. സ്ത്രീകളെ കാണാതാവുന്നതും ആക്രമിക്കപ്പെടുന്നതുമായ കേസുകള്‍ വര്‍ധിച്ചുവന്നതോടെയാണ് ഇത്തരമൊരു ആശയം മനസ്സിലുദിച്ചത്. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുള്ള തന്റെ പദ്ധതിക്ക് സര്‍ക്കാരില്‍ നിന്ന് പൂര്‍ണസഹായം വേണമെന്നാണ് യുവാക്കളുടെ അഭ്യര്‍ഥന.

Next Story

RELATED STORIES

Share it