India

യുപിയില്‍ മലിനജലം കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; 52 കുട്ടികള്‍ ആശുപത്രിയില്‍

വെള്ളം കുടിച്ചതിനുശേഷം ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അലിഗഡിലെ സാല്‍ഗവാന്‍ ഗ്രാമത്തിലായിരുന്നു സംഭവം.

യുപിയില്‍ മലിനജലം കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; 52 കുട്ടികള്‍ ആശുപത്രിയില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അലിഗഡ് ജില്ലയിലെ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെച്ച കുഴല്‍ക്കിണറില്‍നിന്നുള്ള മലിനജലം കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളം കുടിച്ചതിനുശേഷം ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അലിഗഡിലെ സാല്‍ഗവാന്‍ ഗ്രാമത്തിലായിരുന്നു സംഭവം. കുഴല്‍ക്കിണറ്റില്‍നിന്ന് വെള്ളം കുടിച്ചശേഷം ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഉടന്‍തന്നെ കുട്ടികളെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ടുകുട്ടികള്‍ മരണപ്പെട്ടു.

കുഴല്‍ക്കിണറ്റില്‍നിന്നുള്ള മലിനജലം കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് അലിഗഡ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ എം എല്‍ അഗല്‍വാള്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘം ഗ്രാമത്തില്‍ താമസിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുപിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കുഴല്‍ക്കിണറ്റിലേക്ക് മലിനജലം ഒഴുകിയെത്തിയതാവാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ തുടരുകയാണ്. ഇപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് കുട്ടികള്‍ ചികില്‍സയില്‍ കഴിയുന്നതെന്നും ആരോഗ്യനില മോശമായാല്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it