India

അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവ​ന്റെ കൈ അരിഞ്ഞെടുത്ത്​ 15കാരിയുടെ പ്രതിരോധം

നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത

അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവ​ന്റെ കൈ അരിഞ്ഞെടുത്ത്​ 15കാരിയുടെ പ്രതിരോധം
X

ഹൈദരാബാദ്​: അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവ​ന്റെ കൈ അരിഞ്ഞെടുത്ത്​ 15കാരിയുടെ പ്രതിരോധം. ചിറ്റൂർ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ്​ സംഭവം. ഉത്തര്‍പ്രദേശിലെ ഹാഥ്റസ് സംഭവമടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

നാൽക്കാലികൾക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടർന്ന ശങ്കരപ്പ എന്നയാൾ​ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചിൽ കേട്ട്​ ഓടിയെത്തിയ പെൺകുട്ടി അയാളെ താക്കീത്​ ചെയ്​തു.

എന്നാൽ, ഇത്​ അവഗണിച്ച്​ ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട്​ കൈത്തണ്ടക്ക്​ വെട്ടുകയായിരുന്നു. തുടർന്നാണ്​ കുട്ടി ഇയാളുടെ പിടിയിൽനിന്ന്​ മുക്​തയായത്​. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട്​ മാതാപിതാക്കൾക്കൊപ്പം ഇരുവരും രാമസുന്ദരം പോലിസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. ശങ്കരപ്പയെ അറസ്​റ്റ്​ ചെയ്​ത പോലിസ്​ ഇയാളെ ആശുപത്രിയിലാക്കി. പോക്​സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Next Story

RELATED STORIES

Share it