India

കര്‍ണ്ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ച് 12 മരണം

കര്‍ണ്ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ച് 12 മരണം
X


ബെംഗളരൂ: കര്‍ണാടക ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ചുകയറുകയായിരുന്നു. 4 സത്രീകളും 8 പുരുഷന്‍മാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്ന് ചിക്കബെല്ലാപൂര്‍ പോലീസ് സൂപ്രണ്ട് ഡി എല്‍ നാഗേഷ് പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറി, സുമോ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 12 പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.




Next Story

RELATED STORIES

Share it