അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായിക്കഴിഞ്ഞെന്നു രജനീകാന്ത്
BY JSR19 April 2019 12:27 PM GMT

X
JSR19 April 2019 12:27 PM GMT
ചെന്നൈ: അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി രജനീകാന്ത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സീറ്റുകളിലേക്കു നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട് തമിഴ്നാട്ടില്‍. ഇതിന്റെ ഫലം അണ്ണാ ഡിഎംകെക്കു തിരച്ചടിയായാല് മന്ത്രിസഭ തകരുകയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ മല്‍സരരംഗത്തുണ്ടാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ്, മല്‍സരത്തിനു തയ്യാറായിക്കഴിഞ്ഞതായി രജനീകാന്ത് വ്യക്തമാക്കിയത്. അടുത്ത മാസം 23നു നടക്കുന്ന വോട്ടെണ്ണലിനു ശേഷം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്നും 2017ല്‍ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടന് പറഞ്ഞു.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT