മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു
BY JSR8 July 2019 1:38 PM GMT

X
JSR8 July 2019 1:38 PM GMT
ന്യൂഡല്‍ഹി: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നു 25കാരനായ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂഡല്‍ഹിയിലാണ് സംഭവം. ആശാ ദേവിയെന്ന സ്ത്രീയാണ് മകന്‍ ദീപകിന്റെ ആക്രമണത്തിനിരയായി മരിച്ചത്. ദീപകിനെ കൂടാതെ മറ്റൊരു മകന്‍കൂടിയുള്ള ആശാദേവി, വിവിധ വീടുകളില്‍ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ദീപക് മദ്യപിക്കാന്‍ പണം നല്‍കണമെന്നു അമ്മയോടു ആവശ്യപ്പെട്ടു. പണമില്ലെന്നറിയിച്ച ആശാദേവിയെ ദീപക് അടുക്കളയിലെ കത്തിയെടുത്ത് കഴുത്തറുക്കുകയായിരുന്നു. ശേഷം പോലിസ് സ്‌റ്റേഷനിലെത്തിയ ദീപക് തന്നെയാണ് സംഭവം പോലിസിനോടു വിശദീകരിച്ചത്. പോലിസ് വീട്ടിലെത്തിയപ്പോഴേക്കും ചോര വാര്‍ന്ന ആശാദേവി മരിച്ചിരുന്നു. മകനെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു
Next Story
RELATED STORIES
പതാക ഉയര്ത്തി; പോപുലര് ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല് രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില് സ്കൂളുകള് അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില് പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്
21 May 2022 2:38 AM GMT