യുവതിയെ ജീവനോടെ ദഹിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ സന്ദേശ് ഗ്രാമത്തിലാണ് സംഭവം

ബോജ്പൂര്‍: യുവതിയെ ശ്മശാനത്തിലെത്തിച്ചു ജീവനോടെ ദഹിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ബന്ധുക്കളെയും പോലിസ് അറസ്റ്റു ചെയ്തു. 30കാരിയായ ലക്ഷ്മിയെയാണ് ഭര്‍ത്താവും ബന്ധുക്കളും സമീപത്തെ ശ്മശാനത്തിലെത്തിച്ചു ജീവനോടെ ദഹിപ്പിക്കാന്‍ ശ്രമിച്ചത്. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ സന്ദേശ് ഗ്രാമത്തിലാണ് സംഭവം. പത്തുവര്‍ഷം മുമ്പാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ആളില്ലാത്ത സമയത്തു ശ്മശാനത്തിലെത്തി വിറകൂകൂട്ടി ചിത തയ്യാറാക്കിയ ഭര്‍ത്തൃവീട്ടുകാര്‍ അബോധാവസ്ഥയിലായ യുവതിയെ ചിതയില്‍ വച്ചു തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ യുവതിയുടെ കരച്ചില്‍ കേട്ട ഗ്രാമവാസികള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും സ്ഥലം വിട്ടു. സ്ഥലത്തെത്തിയ പോലിസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്തൃവീട്ടുകാര്‍ നിരന്തരമായി ശാരീരിക പീഡനം ഏല്‍പിച്ചിരുന്നെന്നു യുവതി പോലിസിനോടു വ്യക്തമാക്കി. എന്നാല്‍ അബോധാവസ്ഥയിലായിരുന്നെന്നും എങ്ങനെയാണ് ശ്മശാനത്തിലെത്തിയതെന്നും അറിയില്ലെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്തതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലിസ് അറിയിച്ചു.
RELATED STORIES
വിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്‍മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMT