ഉത്തര്‍പ്രദേശില്‍ യുവാവിനെയും പിതാവിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഉത്തര്‍പ്രദേശില്‍ യുവാവിനെയും പിതാവിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ യുവാവിനെയും പിതാവിനെയും മരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകയും ഏത്തമിടീക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ പകര്‍ത്തിയ സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. പ്ര ഔട്ട ഗ്രാമത്തിലാണ് സംഭവം.

തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ പവന്‍ ഗൗണ്ട എന്ന യുവാവിനെയും പിതാവിനെയുമാണ് അക്രമികള്‍ കെട്ടിയിട്ടു മര്‍ദിക്കുകയും ഏത്തമിടീക്കുകയും ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന യുവാവ് അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലിസാണ് യുവാവിനെയും പിതാവിനെയും രക്ഷപ്പെടുത്തിയത്. രണ്ടു പേരെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടുവെന്നും സംഭവം അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും എസ്പി ദീപേന്ദര്‍ നാഥ് ചൗദരി പറഞ്ഞു.

RELATED STORIES

Share it
Top