India

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; യുക്രെയ്‌നും റഷ്യയ്ക്കും സംഭാവന അഭ്യര്‍ഥിച്ച് ട്വീറ്റ്

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; യുക്രെയ്‌നും റഷ്യയ്ക്കും സംഭാവന അഭ്യര്‍ഥിച്ച് ട്വീറ്റ്
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ @JPNadda എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. യുക്രെയ്‌നും റഷ്യയ്ക്കും സംഭാവന അഭ്യര്‍ഥിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. യുക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ട്വീറ്റ് നദ്ദയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അല്‍പ്പസമയത്തിനകം തന്നെ റഷ്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തുള്ള ട്വീറ്റും ഇതേ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.


യുദ്ധഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കൂ എന്നാവശ്യപ്പെട്ടതിന് ശേഷം ക്രിപ്‌റ്റോ കറന്‍സി, ബിറ്റ്‌കോയിന്‍ തുടങ്ങിയവ വഴി സംഭാവന നല്‍കാനുമാണ് ട്വീറ്റ് ആഹ്വാനം ചെയ്തത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കം അവ അപ്രത്യക്ഷമായി. അല്‍പസമയത്തിനകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചു.


പിന്നീട് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് മാറ്റി ഐസിജി ഓണ്‍സ് ഇന്ത്യ എന്നാക്കി മാറ്റുകയും ചെയ്തു. നദ്ദയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ട്വിറ്ററിനോട് വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പ് സമാനമായി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it