Districts

വെല്‍ഫെയര്‍ പിന്തുണ: കൂട്ടിലങ്ങാടി പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു

19 വാര്‍ഡുകളുള്ള കൂട്ടിലങ്ങാടിയില്‍ കഴിഞ്ഞ തവണ വെല്‍ഫെയര്‍ എല്‍ഡിഎഫ് സഖ്യം 10 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്.

വെല്‍ഫെയര്‍ പിന്തുണ: കൂട്ടിലങ്ങാടി പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു
X

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. 14 സീറ്റുകളിലാണ് വെല്‍ഫെയര്‍-യുഡിഫ് സഖ്യം ജയിച്ചത്. മൂന്ന് സീറ്റുകളാണ് പഞ്ചായത്തില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മല്‍സരിക്കാന്‍ നല്‍കിയത്. മൂന്നിടത്തും വെല്‍ഫെയര്‍ ജയിച്ചു. ഒപ്പം മുസ്‌ലിം ലീഗ് ഒമ്പത് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു.

പഞ്ചായത്ത് ഭരണസമിതി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഫുമായി ധാരണയുണ്ടാക്കിയത്. ഇതോടെ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂട്ടിലങ്ങാടിയിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി കൈകോര്‍ത്ത് മല്‍സരിക്കുകയായിരുന്നു.

19 വാര്‍ഡുകളുള്ള കൂട്ടിലങ്ങാടിയില്‍ കഴിഞ്ഞ തവണ വെല്‍ഫെയര്‍ എല്‍ഡിഎഫ് സഖ്യം 10 സീറ്റുകള്‍ നേടിയാണ് അധികാരത്തിലേറിയത്. അന്ന് രണ്ട് സീറ്റുകളില്‍ സ്വതന്ത്രരായി ജയിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫ് നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it