വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 194 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65220 ആയി. 61790 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2914 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 1967 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി, കണിയാമ്പറ്റ 21 വീതം, അമ്പലവയല്‍, മേപ്പാടി, ബത്തേരി 17 വീതം, മുട്ടില്‍ 14, എടവക, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട 12 വീതം, തവിഞ്ഞാല്‍ 11, മാനന്തവാടി , മുള്ളന്‍കൊല്ലി , തിരുനെല്ലി 10 വീതം, കോട്ടത്തറ 9, മീനങ്ങാടി, പൂതാടി 8 വീതം, കല്‍പ്പറ്റ, പൊഴുതന, വൈത്തിരി 7 വീതം, പനമരം, പുല്‍പള്ളി , തരിയോട് 6 വീതം, മൂപ്പൈനാട് , വെങ്ങപ്പള്ളി 2 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു കര്‍ണാടക സ്വദേശിക്കും ഒരു ഉത്തരാഖണ്ഡ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1128 പേരാണ്. 1021 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11043 പേര്‍. ഇന്ന് പുതുതായി 139 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3421 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 507142 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 493102 എണ്ണത്തിന്റെ ഫലം ലഭിച്ചു. 427882 പേര്‍ നെഗറ്റീവും 65220 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMT