വയനാട് ജില്ലയില്‍ 639 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110879 ആയി. 101991 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 7815 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

കൽപ്പറ്റ: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച്ച 639 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു. 663 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110879 ആയി. 101991 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 7815 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6412 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 73, മീനങ്ങാടി 71, ബത്തേരി 60, പനമരം 39, നൂല്‍പ്പുഴ 30, മുട്ടില്‍, പടിഞ്ഞാറത്തറ 29 വീതം, തവിഞ്ഞാല്‍ 28, തൊണ്ടര്‍നാട് 27, കല്‍പ്പറ്റ 25, അമ്പലവയല്‍ 22, നെന്മേനി, തിരുനെല്ലി 20 വീതം, മേപ്പാടി, പൂതാടി, പുല്‍പ്പള്ളി 19 വീതം, വെള്ളമുണ്ട 17, മൂപ്പൈനാട് 16, എടവക 14, കോട്ടത്തറ, വൈത്തിരി 11 വീതം, തരിയോട് 10, മുള്ളന്‍കൊല്ലി, പൊഴുതന 9 വീതം, കണിയാമ്പറ്റ 8, വെങ്ങപ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 2 തമിഴ്നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2173 പേരാണ്. 2408 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23341 പേര്. ഇന്ന് പുതുതായി 70 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2618 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 754162 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 748018 എണ്ണത്തിന്റെ ഫലം ലഭിച്ചു. 637139 പേര് നെഗറ്റീവും 110879 പേര് പോസിറ്റീവുമാണ്.
RELATED STORIES
പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMTമലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് തടവുകാരന് ചാടിപ്പോയി
13 May 2022 6:49 AM GMTപോലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം: യുവാവിന് 10 വർഷം കഠിനതടവും ശിക്ഷയും
12 May 2022 10:12 AM GMT