വയനാട് ജില്ലയില്‍ 793 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 102497 ആയി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞാറാഴ്ച്ച 793 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 955 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.18 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 791 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 102497 ആയി. 91016 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10294 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 8618 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി 71, പുൽപള്ളി 68, മീനങ്ങാടി 62, മാനന്തവാടി 61, പൂതാടി 49, ബത്തേരി 40, എടവക 37, നൂൽപ്പുഴ 36, പനമരം, തവിഞ്ഞാൽ 34 വീതം, കണിയാമ്പറ്റ 33, കൽപ്പറ്റ, വെങ്ങപ്പള്ളി 31 വീതം, അമ്പലവയൽ, വൈത്തിരി 28 വീതം, പൊഴുതന, തിരുനെല്ലി 25 വീതം, മുട്ടിൽ 23, മൂപൈനാട് 20, വെള്ളമുണ്ട 12, മേപ്പാടി, തൊണ്ടർനാട് 11 വീതം, മുള്ളൻകൊല്ലി 8, തരിയോട് 6, കോട്ടത്തറ 5, പടിഞ്ഞാറത്തറ 2, പേർക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം കർണാടകത്തിൽ നിന്നും എത്തിയ ഒരു തൊണ്ടർനാട് സ്വദേശിക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2764 പേരാണ്. 1613 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26571 പേര്‍. ഇന്ന് പുതുതായി 89 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4028 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 719 302 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 702938എണ്ണത്തിന്റെ ഫലം ലഭിച്ചു. 600441 പേര്‍ നെഗറ്റീവും 102497പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
ജയിലില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന ജി എന്‍ സായിബാബയുടെ ജീവന്...
28 May 2022 1:47 AM GMTഒല ഒടിയുന്നത് ഇടിയുടെ ആഘാതത്തില്‍: വിശദീകരണവുമായി കമ്പനി
28 May 2022 1:18 AM GMTനെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
28 May 2022 12:58 AM GMTപഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: ഉപയോഗിച്ച എണ്ണ...
28 May 2022 12:48 AM GMTസംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
28 May 2022 12:44 AM GMTതാല്‍ക്കാലിക ഒഴിവിലും ഭിന്നശേഷി സംവരണം പാലിക്കണം
28 May 2022 12:33 AM GMT