വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63108 ആയി.
കൽപ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു. 335 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.14 ആണ്. 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63108 ആയി. 60130 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2426 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1575 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട 35, ബത്തേരി 33, കണിയാമ്പറ്റ, മൂപ്പൈനാട് , തരിയോട് 23 വീതം, കല്‍പ്പറ്റ 22, മേപ്പാടി 17, മീനങ്ങാടി 14, അമ്പലവയല്‍, മാനന്തവാടി 13 വീതം, പൂതാടി , തവിഞ്ഞാല്‍ 12 വീതം, പുല്പള്ളി 11, പടിഞ്ഞാറത്തറ 10, നെന്മേനി 9, തിരുനെല്ലി 7, നൂല്‍പ്പുഴ, വൈത്തിരി 6 വീതം, എടവക, തൊണ്ടര്‍നാട് 5 വീതം, പനമരം 3, വെങ്ങപ്പള്ളി 2, കോട്ടത്തറ, മുള്ളന്‍കൊല്ലി, മുട്ടില്‍, പൊഴുതന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 884 പേരാണ്. 1031 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9922 പേര്. ഇന്ന് പുതുതായി 52 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2376 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 487310 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 482718 എണ്ണത്തിന്റെ ഫലം ലഭിച്ചു. 419610 പേര് നെഗറ്റീവും 63108 പേര് പോസിറ്റീവുമാണ്.
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT