വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ്; 126 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 60 മരണം. നിലവില്‍ 974 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ സ്വദേശികളായ 19 പേര്‍, വെള്ളമുണ്ട 14 പേര്‍, മാനന്തവാടി പത്ത് പേര്‍, മീനങ്ങാടി ഒമ്പത് പേര്‍, മുള്ളന്‍കൊല്ലി, മേപ്പാടി എട്ടുപേര്‍ വീതം, ബത്തേരി ഏഴ് പേര്‍, പനമരം അഞ്ചുപേര്‍, കോട്ടത്തറ നാലു പേര്‍, മുട്ടില്‍ മൂന്നു പേര്‍, അമ്പലവയല്‍, കണിയാമ്പറ്റ, പൊഴുതന, എടവക രണ്ടു പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1281 പേരാണ്. 852 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11899 പേര്‍. ഇന്ന് വന്ന 56 പേര്‍ ഉള്‍പ്പെടെ 538 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 784 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149949 സാംപിളുകളില്‍ 148499 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139725 നെഗറ്റീവും 8774 പോസിറ്റീവുമാണ്.
RELATED STORIES
കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT