വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 60 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 999 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 528 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ സ്വദേശികളായ 16 പേര്‍, ബത്തേരി 14 പേര്‍, പടിഞ്ഞാറത്തറ 13 പേര്‍, നെന്മേനി 12 പേര്‍, വെങ്ങപ്പള്ളി 11 പേര്‍, മേപ്പാടി, പനമരം, എടവക 9 പേര്‍ വീതം, പൊഴുതന 8 പേര്‍, അമ്പലവയല്‍, മൂപ്പൈനാട്, കോട്ടത്തറ, കല്‍പ്പറ്റ, മുട്ടില്‍, പൂതാടി 7 പേര്‍ വീതം, പുല്‍പ്പള്ളി 6 പേര്‍, തരിയോട് 5 പേര്‍, മാനന്തവാടി, നൂല്‍പ്പുഴ 4 പേര്‍ വീതം, വൈത്തിരി, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 952 പേരാണ്. 691 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11470 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 579 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149165 സാംപിളുകളില്‍ 147874 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 139201 നെഗറ്റീവും 8673 പോസിറ്റീവുമാണ്.
RELATED STORIES
ഗ്യാന്വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTനാറ്റോയില് ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും;...
16 May 2022 6:22 PM GMTകുടുംബ വഴക്കിനിടെ മകന്റെ മര്ദ്ദനമേറ്റ് അച്ഛന് മരിച്ചു
16 May 2022 5:56 PM GMTതിരുവനന്തപുരത്ത് ട്രെയിന് തട്ടി റെയില്വേ ഉദ്യോഗസ്ഥന്റെ കാല് അറ്റു
16 May 2022 5:49 PM GMTനടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്; പിന്നാലെ...
16 May 2022 5:38 PM GMTചെല്ലാനം തീരമേഖല പൂര്ണ്ണമായും കടല് ഭിത്തി നിര്മ്മിച്ച്...
16 May 2022 5:30 PM GMT