വയനാട് ജില്ലയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ്;164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി

കൽപ്പറ്റ: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച്ച 167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി. 6729 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 55 മരണം. നിലവില്‍ 957 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 434 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി സ്വദേശികള്‍ 28 പേര്‍, വെള്ളമുണ്ട 24 പേര്‍, മീനങ്ങാടി 20 പേര്‍, കണിയാമ്പറ്റ 12 പേര്‍, മേപ്പാടി 11 പേര്‍, മൂപ്പനാട്, ബത്തേരി 9 പേര്‍ വീതം, മാനന്തവാടി, കല്‍പ്പറ്റ 8 പേര്‍ വീതം, മുട്ടില്‍, നെന്മേനി 7 പേര്‍ വീതം, തൊണ്ടര്‍നാട് 5 പേര്‍, വൈത്തിരി 4 പേര്‍, അമ്പലവയല്‍, പനമരം, പൊഴുതന, തിരുനെല്ലി 2 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പള്ളി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി ഒരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഒക്ടോബര്‍ 29 നു വിദേശത്തു നിന്നും വന്ന മേപ്പാടി സ്വദേശി, നവംബര്‍ 4 നു കര്‍ണാടകയില്‍ നിന്നു വന്ന 2 മാനന്തവാടി സ്വദേശികള്‍ എന്നിവരും രോഗബാധിതരായി.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 767 പേരാണ്. 584 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9321 പേര്‍. ഇന്ന് വന്ന 95 പേര്‍ ഉള്‍പ്പെടെ 645 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1580 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 140120 സാംപിളുകളില്‍ 135845 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 128088 നെഗറ്റീവും 7757 പോസിറ്റീവുമാണ്.
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
28 May 2022 7:45 AM GMTതൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ അശ്ലീല വീഡിയോ: യൂത്ത്...
28 May 2022 7:41 AM GMTഗര്‍ഭസ്ഥശിശു പെണ്ണാണെങ്കില്‍ 'കൊന്നുകൊടുക്കുന്നവര്' പിടിയില്‍ |THEJAS ...
28 May 2022 7:39 AM GMTചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ചൗട്ടാലക്ക്...
28 May 2022 7:29 AM GMTത്രിപുരയില്‍ മുന്‍എംഎല്‍എ തൃണമൂലില്‍നിന്ന് രാജിവച്ചു
28 May 2022 7:18 AM GMT