വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിൽസയിലാണ്.
രോഗബാധിതരായവര്‍:
മുട്ടില്‍ സ്വദേശികളായ 30 പേര്‍, ബത്തേരി, മേപ്പാടി സ്വദേശികളായ 16 പേര്‍ വീതം, ഇടവക 9 പേര്‍, നൂല്‍പ്പുഴ 8 പേര്‍, അമ്പലവയല്‍, വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 5 പേര്‍ വീതം, മൂപ്പൈനാട്, കോട്ടത്തറ 3 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണ ത്തിലായത് 357 പേരാണ്. 370 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4417 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 721 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1859 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 117231 സാംപിളുകളില്‍ 115517 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 109886 നെഗറ്റീവും 5631 പോസിറ്റീവുമാണ്.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം
17 May 2022 3:01 PM GMTചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
17 May 2022 1:47 PM GMTമുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന്...
17 May 2022 1:35 PM GMT