വയനാട് ജില്ലയില്‍ 172 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി.
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി. 2480 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിൽസയിലുള്ളത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 525 പേരാണ്. 148 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3747 പേര്‍. ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ 615 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2133 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86155 സാംപിളുകളില്‍ 82430 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79215 നെഗറ്റീവും 3215 പോസിറ്റീവുമാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
മുട്ടിൽ പഞ്ചായത്തിലെ 35 പേർ, 28 പടിഞ്ഞാറത്തറ സ്വദേശികൾ, 19 മേപ്പാടി സ്വദേശികൾ, 11 വെള്ളമുണ്ട സ്വദേശികൾ, 10 എടവക സ്വദേശികൾ, 7 കൽപ്പറ്റ സ്വദേശികൾ, ബത്തേരി, മീനങ്ങാടി സ്വദേശികളായ 6 പേർ വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ 5 പേർ വീതം, അമ്പലവയൽ, പൊഴുതന സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട്, പനമരം, മുള്ളൻകൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേർ വീതം, നെന്മേനി, നൂൽപ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT