വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച്ച 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1732 ആയി. ഇതില്‍ 1474 പേര്‍ രോഗമുക്തരായി. നിലവില്‍ 249 പേരാണ് ചികിൽസയിലുള്ളത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 125 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2462 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 1022 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 58061 സാംപിളുകളില്‍ 56041 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 54309 നെഗറ്റീവും 1732 പോസിറ്റീവുമാണ്.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല് ചോദിച്ചിട്ട് അമ്മ നല്കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്നിന്ന് മടങ്ങിയെത്തിയവര്ക്ക് ഇന്ത്യയില് പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില് പുതുതായി തുറന്ന വൈന് ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്വാപിയെ ബാബരി ആക്കാന് അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT