വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ്; 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി

കൽപ്പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി.
4016 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1081 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 274 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര്‍ ഇതര ജില്ലകളില്‍ ചികിൽസയിലാണ്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 261 പേരാണ്. 296 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4487 പേര്‍. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1229 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 109740 സാംപിളുകളില്‍ 109323 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 104198 നെഗറ്റീവും 5125 പോസിറ്റീവുമാണ്.
RELATED STORIES
സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ
27 May 2022 4:16 PM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTകോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു
22 May 2022 10:02 AM GMTനാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന്...
21 May 2022 3:57 AM GMTഅമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു
21 May 2022 3:30 AM GMTവിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
20 May 2022 12:52 AM GMT