ഇടുക്കിയില് ഏഴു കിലോ കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്

ഇടുക്കി:ഏഴു കിലോ കഞ്ചാവുമായി അടിമാലിയില് രണ്ടു പേര് അറസ്റ്റില്.ആലപ്പുഴ സ്വദേശികളായ ശ്യാം ലാല്,കിരണ് എന്നിവരാണ് പിടിയിലായത്.അടിമാലി പഞ്ചായത്തിലെ മെഴുകുംചാല് അമ്മാവന്പടിയില് അടിമാലി എക്സൈസ് സര്ക്കിള് ഇന്സ്പെക്ടറും സംഘവും നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികള് അറസ്റ്റിലായത്.
പ്രദേശത്ത് വ്യാപകമായി കഞ്ചാവ് വില്പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ആലപ്പുഴ ജില്ലയിലെ കോളജ് വിദ്യാര്ഥികള്ക്ക് വിതരണത്തിനായി കൊണ്ട് പോയ കഞ്ചാവാണെന്ന് വിശദമായ ചോദ്യം ചെയ്യലില് പ്രതികള് മൊഴി നല്കി. ഇവരില് നിന്ന് ബൈക്കും,മൊബൈല് ഫോണുകളും,മറ്റ് രേഖകളും പോലിസ് പിടിച്ചെടുത്തു.എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് പികെ രഘു,പ്രിവന്റീവ് ഓഫിസര് പി എച്ച് ഉമ്മര്,സിവില് ഓഫിസര്മാരായ ബിനു,കെ കെ റോയിച്ചന്,ശ്രീജിത്ത്,രാഹുല് രാജ്. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
RELATED STORIES
മഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു; ജൂണ് ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില് ദര്ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്...
26 May 2022 9:42 AM GMTഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMT