Districts

തൂണേരിയും വാണിമേലും ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവായി

ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയിലും ലിമിറ്റഡ് ക്ലസ്റ്ററായ വാണിമേലിലും രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ഇവ രണ്ടും ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവായി

തൂണേരിയും വാണിമേലും ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവായി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തൂണേരിയില്‍ മുഴുവന്‍ ആളുകള്‍ക്കും രോഗം ഭേദമായി. 75 പേര്‍ക്കായിരുന്നു ഇവിടെ രോഗം സ്ഥിരീകരിച്ചത്. ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയിലും ലിമിറ്റഡ് ക്ലസ്റ്ററായ വാണിമേലിലും രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ഇവ രണ്ടും ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവായി. ചാലിയത്തെ പുതുതായി ഉള്‍പ്പെടുത്തി. നിലവില്‍ 12 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. മൂന്ന് ലാര്‍ജ് ക്ലസ്റ്ററുകളും ഒന്‍പത് ലിമിറ്റഡ് ക്ലസ്റ്ററുകളുമാണുള്ളത്.

ഒളവണ്ണ, വടകര, നാദാപുരം എന്നിവയാണ് ലാര്‍ജ് ക്ലസ്റ്ററുകള്‍. ജില്ലയില്‍ ഒളവണ്ണയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 51 രോഗികളാണ് നിലവില്‍ ചികിൽസയിലുള്ളത്. വടകരയില്‍ 70ല്‍ 14 പേരും നാദാപുരത്ത് 58ല്‍ 12 പേരും ചികിൽസയിലുണ്ട്. ലിമിറ്റഡ് ക്ലസ്റ്ററുകളായ ചെക്യാടില്‍ 41 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 18 പേരും, ചോറോടില്‍ 31ല്‍ 18 പേരും, പുതുപ്പാടിയില്‍ 32ല്‍ 10 പേരും, തിരുവള്ളൂരില്‍ 36ല്‍ 25 പേരും,ഏറാമലയില്‍ 46ല്‍ രണ്ട് പേരും വില്യാപ്പള്ളിയില്‍ 33ല്‍ രണ്ട് പേരും, മീഞ്ചന്തയില്‍ 24ല്‍ ഏഴുപേരും, ചാലിയത്ത് 17ല്‍ 12 പേരും, കല്ലായില്‍ 33ല്‍ മൂന്നുപേരുമാണ് വിവിധ ആശുപത്രികളില്‍ ചികിൽസയിലുള്ളത്.

Next Story

RELATED STORIES

Share it