എസ്ഡിപിഐ നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ ചടങ്ങ് നടന്നു
ചടങ്ങിന് മഹല്ല് ഖത്തീബ് പിപി അബ്ദുൽ റഹ്മാൻ മുസ്‌ല്യാർ മുഖ്യ കാർമ്മികത്വം വഹിച്ചു

നീലേശ്വരം: എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റിയും യുഎഇ-നീലേശ്വരം കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി ആവിഷ്‌കരിച്ച 'തേജസ് ഭവനപദ്ധതി' പ്രകാരം ആദ്യ ഘട്ടത്തിൽ നിർധന കുടുംബത്തിനു വേണ്ടി നിർമിക്കുന്ന വീടിന്റെ കട്ടില വെക്കൽ ചടങ്ങ് നിർവഹിച്ചു.
ഓരോ വാർഡിൽ ഓരോ വീട് എന്ന ലക്ഷ്യവുമായി പ്രവർത്തനമാരംഭിച്ച തേജസ് ഭവനപദ്ധതിയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് വീടുകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ശനിയാഴ്ച്ച രാവിലെ തൈക്കടപ്പുറത്ത് വെച്ച് നടന്ന ചടങ്ങിന് മഹല്ല് ഖത്തീബ് പിപി അബ്ദുൽ റഹ്മാൻ മുസ്‌ല്യാർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ചടങ്ങിൽ എസ്ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് മാവിലാടം, മണ്ഡലം സെക്രട്ടറി മൊയ്തു സിഎച്ച്, മുൻസിപ്പൽ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി, മുൻസിപ്പൽ സെക്രട്ടറി എംവി ഷൗക്കത്തലി, കമ്മിറ്റി അംഗം ഹനീഫ സിഎച്ച്, ഹംസ ഹാജി, ടി അബൂബക്കർ, എഎം ഷെഫീർ, മുഹ്‌സിൻ പറമ്പത്ത്, ഷെഫീക്ക്, ഫൈസൽ, ഷെജീർ, സാബിർ, അഷ്റഫ്, നിസാം, ഹാരിസ്, ഷമ്മാസ്, എന്നിവർ പങ്കെടുത്തു.
RELATED STORIES
ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള് വര്ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMTപാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന്ഖാന്റെ പ്രതിഷേധ മാര്ച്ച് ഇസ്...
26 May 2022 5:10 AM GMT