Districts

മലബാര്‍ ജലോത്സവം ഫെബ്രുവരി 27ന് കിഴുപറമ്പില്‍ ആരംഭിക്കും

മലബാര്‍ ജലോത്സവം ഫെബ്രുവരി 27ന് കിഴുപറമ്പില്‍ ആരംഭിക്കും
X

അരീക്കോട്:കിഴുപറമ്പ് കല്ലിങ്ങല്‍ റോവേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് മലബാര്‍ ജലോത്സവം ഫെബ്രുവരി 27ന് ആരംഭിക്കും.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ജലോത്സവം ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

19 ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ ഒമ്പത് അംഗങ്ങളാണ് ഓരോ തോണിയിലും തുഴയെറിയുന്നത്. വള്ളംകളിയോടൊപ്പം തന്നെ ചാലിയാറിന്റെ കരയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഗാനമേള, സിനിമാറ്റിക് ഡാന്‍സ,്അക്രോബാറ്റ് ഡാന്‍സ്,ഫയര്‍ ഡാന്‍സ് തുടങ്ങിയവയും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പി കെ ബഷീര്‍ എംഎല്‍എ, കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, വൈസ് പ്രസിഡണ്ട് പി പി റഹ്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് റോവേഴ്‌സ് ജലോത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it