Districts

ഐക്യസന്ദേശമോതി മഞ്ചേരിയിലെ സംയുക്ത ഈദ് മുസ്വല്ല

മഹല്ല് നിവാസികളൊപ്പം ഐക്യപെരുന്നാളില്‍ പങ്കുചേരാന്‍ സമീപപ്രദേശങ്ങളില്‍ നിന്നും ധാരാളം വിശ്വാസി കുടുംബങ്ങള്‍ മഞ്ചേരിയില്‍ എത്തിയത് ആഘോഷത്തിന് മാറ്റ്കൂട്ടി.

ഐക്യസന്ദേശമോതി മഞ്ചേരിയിലെ സംയുക്ത ഈദ് മുസ്വല്ല
X

മഞ്ചേരി: ഐക്യസന്ദേശമോതി മഞ്ചേരിയില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് മുസ്വല്ല ശ്രദ്ധേയമായി. സെന്‍ട്രല്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍കയ്യെടുത്താണ് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചത്.

ചുള്ളക്കാട് സ്‌കൂള്‍ മൈതാനിയില്‍ നടന്ന നമസ്‌കാരത്തിനും ഖുതുബക്കും പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ശിഹാബ് പൂക്കോട്ടൂ4 നേതൃത്വം നല്‍കി. വിവിധ സലഫി സംഘടമകള്‍, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് ജമാഅത്ത്, ഇതര മുസ്‌ലിം കൂട്ടായ്മകള്‍, മഞ്ചേരി പരിസരത്തെ വിവിധ മസ്ജിദുകള്‍ എന്നിവിടങ്ങളില്‍ നടന്നുവരുന്ന പെരുന്നാള്‍ നമസ്‌കാരങ്ങളും ഈദ് ഗാഹുകളും ഏകോപിപ്പിച്ചാണ് ചുള്ളക്കാട് മൈതാനിയില്‍ സംയുക്ത ഈദ് മുസല്ലയൊരുക്കിയത്.

മഹല്ല് നിവാസികളൊപ്പം ഐക്യപെരുന്നാളില്‍ പങ്കുചേരാന്‍ സമീപപ്രദേശങ്ങളില്‍ നിന്നും ധാരാളം വിശ്വാസി കുടുംബങ്ങള്‍ മഞ്ചേരിയില്‍ എത്തിയത് ആഘോഷത്തിന് മാറ്റ്കൂട്ടി. രണ്ടു വര്‍ഷം മുമ്പ് തുടക്കം കുറിച്ചു എങ്കിലും കൊവിഡ് വ്യാപനം മൂലം പിന്നീട് നടത്താനായില്ല. ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ പരിപാടിയില്‍ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ വോളന്റിയര്‍മാരായി.

Next Story

RELATED STORIES

Share it