സംസ്ഥാനത്ത് കടുവകള്‍ക്കായുള്ള ആദ്യ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വയനാട്ടില്‍;ഉദ്ഘാടനം ഇന്ന്
സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ള കുപ്പാടിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഇന്ന് രാവിലെ 11.30ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും

വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമല്‍ ഹോസ് സ്‌പേസും കടുവകള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റും വയനാട്ടില്‍ ഒരുങ്ങി.സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ള കുപ്പാടിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഇന്ന് രാവിലെ 11.30ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമല്‍ ഹോസ് സ്‌പേസ് സംവിധാനവും കെയര്‍ യൂണിറ്റും ഒരുക്കിയത്.അപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുകയോ പ്രായാധിക്യം വന്നതോ ആയ കടുവ, പുള്ളിപ്പുലി ഉള്‍പ്പടെയുള്ളവയുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായാണ് ഹോസ് സ്‌പേസ് യൂണിറ്റ് ആരംഭിച്ചത്. ചികില്‍സയില്‍ ഉള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയ്ക്ക് തുല്യമായ സൗകര്യങ്ങളില്‍ തുറന്ന് വിടുന്നതിനായി രണ്ട് ടൈഗര്‍ പെഡോക്കുകളും രണ്ട് ലെപ്പേര്‍ഡ് പെഡോക്കുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് .
പരിക്ക് പറ്റിയിട്ടുള്ള മൃഗങ്ങളെ ചികില്‍സിക്കുന്നതിനായി ഒരു പെര്‍മനന്റ് സ്‌ക്വീസ് കെജ്, മൂവബിള്‍ സ്‌ക്വീസ് കേജ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 1.12 കോടി ചിലവില്‍ കുറിച്യാട് പച്ചാടിക്കടുത്ത് വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കുരുമുളക് തോട്ടമായ വനലക്ഷ്മിയിലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം.
കടുവകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്താറുണ്ട്. രോഗങ്ങള്‍, പരിക്ക് എന്നിവ കാരണമാണ് ഇവ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നതെന്നും ഇത്തരം മൃഗങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിനും വേണ്ട ചികിത്സ നല്‍കുന്നതിനും ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കുന്നതിനുമായാണ് ഹോസ് സ്‌പേസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
RELATED STORIES
പതാക ഉയര്ത്തി; പോപുലര് ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല് രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില് സ്കൂളുകള് അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില് പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്
21 May 2022 2:38 AM GMT