- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി
കുഴൂരിലെ നാലാം വാർഡിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രം വിദ്യാസമ്പന്നരും അഭ്യസ്ഥവിദ്യരുമായ കുഴൂരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികളാണ് സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത്
മാള: സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുഴൂരിലെ നാലാം വാർഡിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രം നടത്തുന്ന ദുഷ്പ്രചരണമാണ് ഇതെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാര്‍ഷിക ഗ്രാമമായ കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക വരുമാനം 30 ലക്ഷം രൂപയാണ്. ഈ തുക ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധ്യമല്ലെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. വർഷം തോറും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചു തരുന്ന ഫണ്ടുകളാണ് ഏക ആശ്രയം. അതുകൊണ്ട് തന്നെ മുൻഗണന നൽകേണ്ടതായ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ടുകൾ യാതൊന്നും നഷ്ടപ്പെടുത്താതെ സമയ ബന്ധിതമായി പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ നടപ്പാക്കേണ്ട എൽഎസ്ജിഡി അസി. എഞ്ചിനിയർ പദ്ധതികളിലെ എസ്റ്റിമേറ്റുകളിൽ അഴിമതി നടത്തിയത് ഭരണസമിതിക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. അസി. എഞ്ചിനിയർക്കെതിരായ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഭരണസമിതി കത്ത് നൽകിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ, സിപിഎം അനുകൂല സംഘടനയിൽപ്പെട്ട ഈ അസി. എഞ്ചിനിയറെ സംരക്ഷിക്കുന്നതിനു വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് സിപിഎം നടത്തിയത്. തൃശ്ശൂർ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയതിന്റെ ഫലമായാണ് അസി. എഞ്ചിനിയറെ സ്ഥലം മാറ്റികൊണ്ട് ഉത്തരവായതെന്ന കാര്യം ശ്രദ്ധേയമാണ്.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഏത് പദ്ധതിയാണ് ഗ്രാമപഞ്ചായത്തിലേക്ക് പ്രത്യേകമായി സർക്കാർ നൽകിയിട്ടുള്ളതെന്ന് സിപിഎം വ്യക്തമാക്കണം. ഭവനരഹിതർക്ക് വീട് വെച്ച് കൊടുക്കുന്ന ലൈഫ് പദ്ധതി പോലും നൽകുന്നതിന് സർക്കാരിന് ഈ നടപ്പുവർഷം കഴിഞ്ഞിട്ടില്ലെന്ന് ഭരണസമിതി പറഞ്ഞു. കഴിഞ്ഞ വർഷത്തെ റോഡ് മെയിന്റനൻസ് പദ്ധതി തുകയിൽ നിന്നും ഏഴര ലക്ഷം രൂപ സർക്കാർ വെട്ടിക്കുറക്കുകയും ചെയ്തു.
ഈ ഗ്രാമപഞ്ചായത്ത് ഭരണസമിതി നാളിതുവരെ യാതൊരു അഴിമതിയും നടത്തിയിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ദുഷ്പ്രചരണങ്ങൾ നടത്തി സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാർ സിപിഎമ്മിന്റേതാണ്. അഴിമതി നടത്തിയിട്ടുണ്ടെന്ന് സിപിഎമ്മിന് ഉറപ്പാണെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തി അഴിമതിക്കാരെ ശിക്ഷിക്കുന്നതിനുള്ള ധാർമിക ഉത്തരവാദിത്വം സിപിഎം കാണിക്കണം.
കുഴൂരിലെ നാലാം വാർഡിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രം വിദ്യാസമ്പന്നരും അഭ്യസ്ഥവിദ്യരുമായ കുഴൂരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികളാണ് സിപിഎം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍, വൈസ് പ്രസിഡന്‍റ് രജനി മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി കൂട്ടാല, ബിജി വിത്സന്‍, റോസ് മേരി, സ്റ്റീ മാരിയോ തുടങ്ങിയവര്‍ അറിയിച്ചു.
RELATED STORIES
''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT