Districts

കുണ്ടൂരില്‍ പുഴയില്‍ കാണാതായ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കൊടുങ്ങല്ലൂരില്‍ കണ്ടെത്തി

ആലമറ്റത്ത് വീട്ടിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ കടവിലാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ യുവതി ഒഴുകിപ്പോകുന്നത് സമീപവാസി കണ്ടതായി പറയുന്നു.

കുണ്ടൂരില്‍ പുഴയില്‍ കാണാതായ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കൊടുങ്ങല്ലൂരില്‍ കണ്ടെത്തി
X

മാള: കുണ്ടൂരില്‍ ചാലക്കുടി പുഴയില്‍ കാണാതായ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കൊടുങ്ങല്ലൂരില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി മോനിക്ക (19) ആണ് മരിച്ചത്. കനോലി കനാലില്‍ വയലാര്‍ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ആലമറ്റത്ത് വീട്ടിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടൂർ കടവിലാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ യുവതി ഒഴുകിപ്പോകുന്നത് സമീപവാസി കണ്ടതായി പറയുന്നു. പൊയ്യയിൽ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തിങ്കളാഴ്ച തൃശൂരിൽനിന്നുള്ള സ്കൂബാ സംഘവും അഗ്നിരക്ഷാസേനയും പോലിസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. യുവതി പുഴയിൽ വീണതറിഞ്ഞ് പുഴ അവസാനിക്കുന്ന കണക്കൻകടവ് ഭാഗത്തെ ഷട്ടറുകൾ താഴ്ത്തുകയും ചെയ്തിരുന്നു. പുഴയോരങ്ങളിൽ വെള്ളം കയറിയതോടെ ഷട്ടറുകൾ വീണ്ടും തുറക്കുകയായിരുന്നു. മാള, കൊടുങ്ങല്ലൂർ പോലിസ് സംയുക്തമായാണ് പുല്ലൂറ്റ് പുഴയുടെ വടക്കെയറ്റമായ വയലാർ കടവിൽ നിന്ന് മൃതദേഹം കരക്കെത്തിച്ചത്.

Next Story

RELATED STORIES

Share it