Districts

ബലാത്സംഗക്കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

ബലാത്സംഗക്കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു
X

ഇടുക്കി: ബലാത്സംഗക്കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സ് പോളിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലിസ് സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം.സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

2018ലായിരുന്നു ഷെയ്‌സ് പോള്‍ പ്രതിയായ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലെ ഇരയുടെ ഭര്‍ത്താവാണ് ഷെയ്‌സിനെ ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരുന്നതിനിടേയാണ് സംഭവം.

ഭാര്യയ്‌ക്കൊപ്പം പോലിസ് സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടേയാണ് ഷെയ്‌സിന് കഴുത്തില്‍ വെട്ടേറ്റത്. ഉടന്‍തന്നെ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it