കണ്ണൂരില്‍ കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍. കണ്ണൂര്‍ മാടായിപ്പാറയിലാണ് സംഭവം. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട സര്‍വേക്കല്ലാണ് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്.
മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള അഞ്ച് കല്ലുകളാണ് എടുത്തുമാറ്റിയിരിക്കുന്നത്. സംഭവവുമായി ബന്ധമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. തന്റെ ആഹ്വാനപ്രകാരമല്ല ഇത് നടന്നതെന്നും, കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിനെതിരേ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് മാടായിപ്പാറ. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പോലിസ് സഹായത്തോടെയായിരുന്നു സര്‍വേ പൂര്‍ത്തീകരിച്ചത്. സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും. കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
മുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMT