Districts

സിദ്ധീഖ് കാപ്പന്റെ അറസ്റ്റ്; പ്രസ്സ് റിപോർട്ടേർഴ്‌സ് ക്ലബ്‌ പ്രതിഷേധിച്ചു

യൂനിവേഴ്സിറ്റി പ്രധാന കവാടത്തിന് മുമ്പിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രസ്സ് റിപോർട്ടേഴ് ക്ലബ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു.

സിദ്ധീഖ് കാപ്പന്റെ അറസ്റ്റ്; പ്രസ്സ് റിപോർട്ടേർഴ്‌സ് ക്ലബ്‌ പ്രതിഷേധിച്ചു
X

തേഞ്ഞിപ്പലം: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഹാഥ്റസ് റിപോർട്ടിങ് യാത്രക്കിടെ യുപി പോലിസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രധാന കവാടത്തിന് മുമ്പിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രസ്സ് റിപോർട്ടേഴ് ക്ലബ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു.

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ധർണാ സമരം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രസ്സ് റിപോർട്ടേർഴ്‌സ് ക്ലബ്‌ ജനറൽ സെക്രട്ടറി എൻഎം കോയ, മുസ്തഫ പള്ളിക്കൽ, പിവി മുഹമ്മദ് ഇക്ബാൽ, എൻടി മുഹമ്മദ് സിയാദ് എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it