ചാല മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാം
എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കണം.

തിരുവനന്തപുരം: ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ പ്രവര്‍ത്തിക്കാം. മറ്റുള്ള കടകള്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കണം. ഞായറാഴ്ച കടകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. ചരക്കു വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം കടകള്‍ പ്രവര്‍ത്തിക്കാന്‍. ഇക്കാര്യം പോലീസ് ഉറപ്പുവരുത്തും.
RELATED STORIES
മഹാരാഷ്ട്രയില് ഒമിക്രോണ് ഉപ വകഭേദം കണ്ടെത്തി; രോഗികളില്...
28 May 2022 2:39 PM GMTകരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു; സംസ്ഥാനപാത ഇരകളെ കാത്ത്...
28 May 2022 2:39 PM GMTലഡാക്കില് മരണമടഞ്ഞ മുഹമ്മദ് ഷൈജലിന്റെ വീട്ടില് മന്ത്രിമാര്...
28 May 2022 2:33 PM GMTസര്ക്കാര് സ്കൂളില് പ്രവേശന ഫീസ് വാങ്ങിയെന്ന്; അന്വേഷിച്ച്...
28 May 2022 2:28 PM GMTഉത്തര കേരളത്തിലെ ആദ്യ ക്രാനിയോഫേഷ്യല് സര്ജറി യൂനിറ്റ് കണ്ണൂര്...
28 May 2022 2:24 PM GMTയുക്രെയ്ന് തുടര്ച്ചയായി ആയുധം നല്കുന്നത് അപകടകരം; ജര്മനിക്കും...
28 May 2022 2:16 PM GMT