Districts

മകന്റെ അന്യായമായ അറസ്റ്റിനെ ചോദ്യം ചെയ്ത മാതാവിനെ വെടിവച്ചു കൊന്ന സംഭവം; പെൺ പ്രതിഷേധം സംഘടിപ്പിച്ചു

തുടർച്ചയായിട്ടുള്ള നീതി നിഷേധങ്ങൾക്കെതിരെ ചെറുവിരലനക്കാത്ത ജനങ്ങളുടെ അപകടകരമായ നിലപാടിൽ ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ ആശങ്ക രേഖപ്പെടുത്തി

മകന്റെ അന്യായമായ അറസ്റ്റിനെ ചോദ്യം ചെയ്ത മാതാവിനെ വെടിവച്ചു കൊന്ന സംഭവം; പെൺ പ്രതിഷേധം സംഘടിപ്പിച്ചു
X

കോഴിക്കോട്: ഉത്തർപ്രദേശിൽ മകന്റെ അന്യായമായ അറസ്റ്റിനെ ചോദ്യം ചെയ്ത മാതാവിനെ അതിക്രൂരമായി വെടിവച്ചു കൊന്ന യുപി പോലിസ് ഭീകരതക്കെതിരേ നാഷനൽ വിമൻസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

നാഷണൽ വിമൻസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി നഫീസത്തുൽ മിസ്‌രിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ, തുടർച്ചയായിട്ടുള്ള നീതി നിഷേധങ്ങൾക്കെതിരെ ചെറുവിരലനക്കാത്ത ജനങ്ങളുടെ അപകടകരമായ നിലപാടിൽ ആശങ്ക രേഖപ്പെടുത്തി. ആർഎസ്എസ്സിന്റെ കാൽകീഴിൽ കൈകൂപ്പി നിൽക്കുന്ന കാലം മാറിയതിന്റെ തെളിവാണ് അന്യായമായി മകനെ അറസ്റ്റു ചെയ്യുന്നതിനെതിരേ ചോദ്യം ചെയ്തു കൊണ്ട് യുപിയിലെ സഹോദരി നേടിയ ധീരമായ ഈ ശഹാദത്ത് എന്ന് പോപുലർ ഫ്രണ്ട് പ്രതിനിധി സജീർ മാത്തോട്ടം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ഫൗസിയ കാരാടി , കാംപസ് ഫ്രണ്ട് പ്രതിനിധി ഫാത്തിമ സഫ, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഷമീന ടീച്ചർ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it