Districts

വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ ശറഫുദ്ധീൻ മാസ്റ്റർ നിര്യാതനായി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.

വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ ശറഫുദ്ധീൻ മാസ്റ്റർ നിര്യാതനായി
X

പയ്യോളി: അന്ധതയെ തോൽപിച്ച് വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ ശറഫുദ്ധീൻ മാസ്റ്റർ നിര്യാതനായി. പുതുപ്പണം ജവഹർ ലാൽ നെഹ്‌റു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗം അധ്യപകനായിരുന്നു. 51 വയസായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനാൽ ചികിൽസയിലായിരുന്നു. അധ്യാപക വൃത്തിയിൽ മികവാർന്ന പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടക്കലിലെ സിനു മഹലിലാണ് താമസം. ഭാര്യ സൗദ, മക്കൾ സിനദിൻ സിദാൻ, സൻസ ഫാത്തിമ. പിതാവ് പരേതനായ ഉമ്മർകുട്ടി മാതാവ് പരേതയായ ആയിഷ. സഹോദരങ്ങൾ ഫൈസൽ, നസ്രുദീൻ, റമീസ്, ഹസീന, റഹീസ്. പയ്യോളി നഗരസഭ കൗൺസിലർ റഹ്‍മത്തുള്ള പിതൃ സഹോദര പുത്രനാണ്.

Next Story

RELATED STORIES

Share it