കാല്നട യാത്രക്കാരായ യുവാക്കളില് നിന്നും ഏഴേ മുക്കാല് കിലോ കഞ്ചാവ് പിടികൂടി
യുവാക്കളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബേഗുകളില് ഏഴ് കവറുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്

കല്പറ്റ: കാല്നട യാത്രക്കാരായ രണ്ട് യുവാക്കളില് നിന്നും ഏഴേ മുക്കാല് കിലോ കഞ്ചാവ് പിടികൂടി. വയനാട് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ലഹരി വിരുദ്ധ സേനാംഗങ്ങളും, തലപ്പുഴ പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പേരിയ 39 വള്ളിത്തോട് വെച്ച് കഞ്ചാവ് പിടികൂടിയത്.
വരയാല് കാപ്പാട്ടുമല വെള്ളറ ഷിജോബിന് (30), പടിഞ്ഞാറത്തറ ആനപ്പാറ പുളിക്കല് അഖില് (20) എന്നിവരില് നിന്നാണ് കഞ്ചാവ് പിടികൂടിയത്. യുവാക്കളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബേഗുകളില് ഏഴ് കവറുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.
ബംഗളൂരുവില് നിന്നും വിലക്ക് വാങ്ങിയ കഞ്ചാവുമായി ബസ്സില് കണ്ണൂരിലെത്തുകയും അവിടെ നിന്നും മറ്റൊരു ബസ്സില് വരയാലിലെത്തിയ യുവാക്കള് കാല്നടയാത്ര ചെയ്യുന്നതിന്നിടയിലാണ് പിടിയിലായത്. തലപ്പുഴ എസ്ഐമാരായ പി ജെ ജിമ്മി, വി കെ പ്രകാശന്, എഎസ്ഐ ഷാജി എം എ, ലഹരി വിരുദ്ധ സേന അംഗങ്ങളും ചേര്ന്നാണ് രണ്ട് പ്രതികളെയും കഞ്ചാവും പിടികൂടിയത്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള് വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT