Districts

മറ്റു തൊഴിലാളി യൂനിയനുകളുടെ ഭീഷണിക്കു മുമ്പിൽ മുട്ട് മടക്കാതെ എസ്ഡിടിയു പതാക ഉയർത്തി

സംഘടിച്ചെത്തിയ മറ്റു തൊഴിലാളി യൂനിയനുകളുടെ പ്രതിഷേധവും പോലിസിനെ ഉപയോഗിച്ച് കൊടി ഉയർത്തൽ തടയാനുള്ള ശ്രമവും പാടെ പരാജയപ്പെടുകയായിരുന്നു

മറ്റു തൊഴിലാളി യൂനിയനുകളുടെ ഭീഷണിക്കു മുമ്പിൽ മുട്ട് മടക്കാതെ എസ്ഡിടിയു പതാക ഉയർത്തി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഓട്ടോസ്റ്റാന്റിൽ എസ്ഡിടിയു കൊടിമരം സ്ഥാപിച്ചു. പരിസരത്ത് ആറ് മാസം മുമ്പ് രൂപീകരിച്ച എസ്ഡിടിയു ഓട്ടോ സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ഫിർഷാദ് കമ്പിളിപ്പറമ്പ് പതാക ഉയർത്തി. കൊടി ഉയർത്തൽ ചടങ്ങ് തടയുമെന്നും തങ്ങളല്ലാത്ത മറ്റു യൂനിയനുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നും സിഐടിയു, ബിഎംഎസ് അടക്കമുള്ള യൂനിയനുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ മറ്റു തൊഴിലാളി യൂനിയനുകളുടെ പ്രതിഷേധവും പോലിസിനെ ഉപയോഗിച്ച് കൊടി ഉയർത്തൽ തടയാനുള്ള ശ്രമവും പാടെ പരാജയപ്പെടുകയും തീരുമാനിച്ച പ്രകാരം രാവിലെ കൃത്യം 10 മണിക്ക് തന്നെ എസ്ഡിടിയു തൊഴിലാളികളെ സാക്ഷി നിർത്തി ജില്ലാ സെക്രട്ടറി ഫിർഷാദ് കമ്പിളിപ്പറമ്പ് പതാക ഉയർത്തുകയും ചെയ്തു. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് ഈർപ്പോണ, സിറ്റി കമ്മിറ്റി കൺവീനർ ശ്രീജിത്ത് കുമാർ, ഹുസൈൻ പുവാട്ടു പറമ്പ്, ഫസൽ മായനാട്, സജീർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it